തൃശൂര്‍: നാലപ്പാടന് സ്മാരക സാംസ്കാരികസമിതിയുടെ 129 ാമത് നാലപ്പാടന് ജന്മദിനാഘോഷം ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ പുന്നയൂര്‍ക്കുളത്ത് നടക്കും. രണ്ടിന് രാവിലെ ഒമ്പതിന് നാലപ്പാട്ട് കാവില്‍ നിന്നും ആരംഭിക്കുന്ന ഗാന്ധി സ്മൃതിയാത്ര സമ്മേളനവേദിയില്‍ സമാപിക്കും. മുന്‍ എം.പി സി. ഹരിദാസ് യാത്ര നയിക്കും. തുടര്‍ന്ന് 10.30ന് കവിസമ്മേളനം. വൈകിട്ട് നാലിന് നടക്കുന്ന ആര്‍ഷ വിജ്ഞാന വേദിയില്‍ ആചാര്യ എം.ആര് രാജേഷ് പ്രഭാഷണം നടത്തും.
വൈകീട്ട് 7.30ന് കീചകവധം കഥകളി നടക്കും. മറ്റ് ദിവസങ്ങളിലായി വിവിധ സെമിനാറുകളും ചാക്യാര്‍കൂത്ത്, ജ്യോതിഷ സെമിനാര്‍, കഥാരചന, കവിതാരചന തുടങ്ങിയ മത്സരങ്ങളും നടക്കും. 7ന് രാവിലെ 10.30ന് ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് നടക്കുന്ന സെമിനാര്‍ മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യും. എട്ടിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: