കൊടുങ്ങല്ലൂര്‍: നഗരത്തിലെ മാലിന്യം ദേശീയപാതയോരത്ത് കുഴിച്ചുമൂടിയും കത്തിച്ചും ജനദ്രോഹനടപടി സ്വീകരിക്കുന്ന നഗരസഭാചെയര്‍മാന്റെ നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും മാലിന്യം കുഴിച്ചുമൂടുന്നത് തടഞ്ഞു.
ക്ലീന്‍ കൊടുങ്ങല്ലൂരെന്ന് ഒരുഭാഗത്ത് അവകാശപ്പെടുകയും മറുവശത്ത് നഗരം ചീഞ്ഞുനാറുകയുമാണെന്ന് പ്രതിപക്ഷനേതാവ് വി.ജി.ഉണ്ണികൃഷ്ണന് പറഞ്ഞു. കൗണ്‍സിലര്‍ ബിന്ദു പ്രദീപ്, ടി.സുന്ദരേശന്മാസ്റ്റര്, കെ.എസ്.ശിവറാം, സി.ആര്.ശരത്, ഐ.ആര്.ജോബി, സൂരജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: