കൊട്ടാരക്കര: കരീപ്ര പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി ധര്‍ണ ഇന്ന്. പഞ്ചായത്ത് ഭരണസമിതിയെ നോക്കുകുത്തിയാക്കി എല്‍ഡിഎഫ് സമാന്തര ഭരണം നടത്തുന്ന കരീപ്ര പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ധര്‍ണ ഇന്ന് രാവിലെ മുതല്‍ പത്തുമുതല്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടക്കും. ജില്ലാ സെക്രട്ടറി അഡ്വ. വയയ്‌ക്കല്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ അധ്യക്ഷനായിരിക്കും. പഞ്ചായത്ത് ഭരണസമിതി യോഗം കൂടിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതുമൂലം ജനോപകരാപദ്ധതികളോ പദ്ധതി വിഹിതം ഉപയോഗിച്ചുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ നടക്കുന്നില്ല. ഇതുമൂലം കേന്ദ്രഫണ്ട് ഇതിനകം നഷ്ടപ്പെട്ടു.
ഭരണസമിതിക്ക് മുകളില്‍ എല്‍ഡിഎഫ് സമാന്തരഭരണമാണ് നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച സെക്രട്ടറിയെ ഭരണസ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റി. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി സെക്രട്ടറി തിരികെ എത്തിയെങ്കിലും നിസഹകരണം മൂലം അവധിയില്‍ പ്രവേശിച്ചു. ഇതോടെ സാധാരണക്കാര്‍ ഏറെ ദുരിതത്താലായി. ഫലത്തില്‍ സെക്രട്ടറിയും പ്രസിഡന്റും ഇല്ലാതെ നാഥനില്ലാകളരിയായി പഞ്ചായത്ത് മാറികഴിഞ്ഞു. ഇതിനെതിരെയാണ് ബിജെപി ജനകീയസമരം നടത്തുന്നത്. ഫലം കണ്ടില്ലെങ്കില്‍ അനശ്ചിതകാലം ഉപരോധം സമരം ഉള്‍പ്പടെ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് ഓമനകുട്ടനും ജനറല്‍സെക്രട്ടറി ബിജുവും അറിയിച്ചു.
















