കൊച്ചി: സിനിമയില്‍ വിലക്കിയതിന് ഫെഫ്കക്ക് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ വിധിച്ച ശിക്ഷ റദ്ദുചെയ്യാന്‍ കൊടുത്ത ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് സംവിധായകന് വിനയന് അനുകൂലമായി.
സിനിമാ സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ വിനയന് കോമ്പറ്റീഷന് കമ്മിഷന് ഓഫ് ഇന്ത്യയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഫെഫ്കയെ ശിക്ഷിച്ചു. ശിക്ഷ തടയാന്‍ സംവിധായകരായ ബി. ഉണ്ണികൃഷ്ണന്, കമല്‍, സിബി മലയില്‍, സിദ്ദിഖ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി തള്ളിയത്.
ബി. ഉണ്ണികൃഷ്ണനടക്കമുള്ളവര്, സിനിമയില്‍ തനിക്കു വിലക്കേര്‍പ്പെടുത്തിയെന്ന വിനയന്റെ പരാതിയെത്തുടര്‍ന്ന് കോമ്പറ്റീഷന് കമ്മിഷന് ഡയറക്ടര്‍ ജനറല്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ കോമ്പറ്റീഷന് ആക്ടിന്റെ ലംഘനമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. പേരെടുത്ത് പരാമര്‍ശിക്കുന്നുമുണ്ട്. വിഷയത്തില്‍ മറുപടി നല്കാന് കമ്മിഷന് ആവശ്യപ്പെട്ടിട്ടും ഹര്‍ജിക്കാര്‍ ഹാജരായില്ല.
അന്വേഷണ റിപ്പോര്‍ട്ടിനെ ഇവര്‍ എതിര്‍ക്കുന്നില്ലെന്നു വിലയിരുത്തി നടപടി തുടരാന്‍ തീരുമാനിച്ച കമ്മിഷന്, ഇന്‍കംടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം പാലിക്കാതിരുന്നതില്‍ പിഴ ചുമത്താതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ നോട്ടീസ് നല്കി.
ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നിയമപ്രകാരം പിഴ ചുമത്താനാവുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ഉണ്ണികൃഷ്ണനടക്കമുള്ളവര് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: