കുറവിലങ്ങാട്; സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ മദ്യലഹരിയില്‍ ഉപദ്രവിച്ച കേസില്‍ ഇതേസ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. മലയാലപ്പുഴ സോപാനം ദിലു ശശീധരന്‍(21) ആണ് അറസ്റ്റിലായത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പിനിടയിലാണ് വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കുറവിലങ്ങാട് താലൂക്ക് ആസ്പത്രിയില്‍ ചികിത്സതേടി. വിദ്യാര്‍ത്ഥിനിയുടെ പരാതി മാനേജ്‌മെണ്ട് പൊലീസിന് കൈമാറിയതോടെയാണ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റുചെയ്തത്.
















