തൃശൂര്‍ : അംഗന്‍വാടി ്യൂനിര്മാണത്തില് അഴിമതി ്യൂനടത്തിയ കേസില്‍ അസി.എന്‍ജിനിയര്‍ അറസ്റ്റില്‍.പുത്തൂര്‍ പഞ്ചായത്തിലെ എല്‍എസ്ജിഡി വിഭാഗം എന്‍ജിനീയറായിരുന്ന കെ.ജി. സൂര്യനെയാണ് അറസ്റ്റ് ചെയ്തത്. പുത്തൂര്‍ പുത്തന്‍കാട് പണിത 83-ാം ്യൂനമ്പര് അംഗന്‍വാടിയുടെ ്യൂനിര്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സൂര്യന് ഇപ്പോള്‍ പാലക്കാട് പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ എല്‍എസ്ജിഡി വിഭാഗം അസി.എന്‍ജിനിയറാണ്. വെട്ടുക്കാട് സ്വദേശി കെ.എന്‍. ശിവന് ്യൂനല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ അന്വേഷണം ്യൂനടത്തിയത്. അംഗന്‍വാടിയുടെ ്യൂനിര്മാണത്തില് സര്ക്കാരിന്യൂ് 52,000 രൂപയോളം ്യൂനഷ്ടം വന്നതായി കണ്ടെത്തിയിരുന്നു.
ഇതില്‍ സൂര്യന്റെ മുഖ്യ പങ്ക് വ്യക്തമായതിനെ്യൂ തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ സൂര്യനടക്കം ആറുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വെള്ളക്കാരിത്തടം-വരമ്പ് റോഡ് പണിയിലെ അപാകത സംബന്ധിച്ച് ഇയാള്‍ക്കെതിരേ മുമ്പുണ്ടായിരുന്ന വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്നാണ് പാലക്കാട് ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.
ഇതു കൂടാതെ വെട്ടുക്കാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയോട് ബന്ധപ്പെട്ട ആരോപണത്തില്‍ തൃശൂര്‍ വിജിലന്‍സ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്. വിജിലന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: