തൃശൂര്‍: ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയേയും ക്ലര്‍ക്കിനേയും പഞ്ചായത്ത് ഓഫീസില്‍ വച്ച് അസഭ്യം പറയുകയും ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സി.പി.എം പ്രാദേശിക നേതാവിനെതിരെ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്ന് ബി.ജെ.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം പ്രദേശിക നേതൃത്വം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസമാണ് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഓഫീസിലത്തെിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയ സെക്രട്ടറിയുമായ ഹാരിസ്ബാബു ജീവനക്കാരെ അസഭ്യം പറഞ്ഞതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും. പഞ്ചായത്തില്‍ ഒരു കെട്ടിടം പണിയുന്നതുമായി ബന്ധപ്പെട്ട പേപ്പര്‍ ഒപ്പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏങ്ങണ്ടിയൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കൂടിയായ ഇയാള്‍ ഈ പ്രശ്നം സൃഷ്ടിച്ചത്. പഞ്ചായത്തിലെ ജീവനക്കാര്‍ ഒപ്പിട്ട ഒരുപരാതി ക്ളാര്‍ക്ക് രാജേഷ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുണ്ട്.
ഈവിഷയം ചൂണ്ടിക്കാട്ടി ജില്ലാകലക്ടര്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കിയതായി ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം അംഗം സര്‍ജുകുമാര്‍ പള്ളിക്കടവത്ത് പറഞ്ഞു. ബി.ജെ.പി ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഭാരവാഹികളായ പി.കെ. ഗോപി പനയ്ക്കല്‍, രാധാകൃഷ്ണന്, സുരേഷ് പി.വി., എല്‍.സി. പ്രജിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: