കാട്ടാക്കട: നാടിനാകെ കൗതുകമായി മാറുകയാണ് ഈ കുള്ളത്തികള്‍. നാഴിയുരി പാലിന്റെ നന്മ പേറുന്ന നന്ദിനി എന്ന വെച്ചൂര്‍ പശു സുനന്ദിനി എന്ന കുള്ളത്തി കിടാവിന് ജന്മം നല്‍കിയതാണ് നാടിന് കൗതുക കാഴചയായത്.
കാട്ടാക്കട കള്ളിക്കാട് പെരിഞ്ഞാംകടവ് കളിയല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ വെച്ചൂര്‍ പശു നന്ദിനിയും മകള്‍ സുനന്ദിനിയും ഇപ്പോള്‍ നാട്ടിലെ താരങ്ങളാണ്. കാരണം ഈ ഗ്രാമത്തില്‍ ആദ്യമായാണ് ഒരു വെച്ചൂര്‍ പശു പിറക്കുന്നത്. ശനിയാഴ്ചയാണ് നന്ദിനി പ്രസവിച്ചത്. ഇപ്പോള്‍ രണ്ടര വയസുള്ള നന്ദിനി 43 സെന്റീമീറ്റര്‍ ഉയരമുള്ള പശു കുട്ടിക്കാണ് ജന്മം നല്‍കിയത്. നന്ദിനിക്ക് 85 സെന്റീമീറ്ററാണ് ഉയരം. അമ്മയും മകളും പൂര്‍ണ ആരോഗ്യവതികളാണ്.
പൂക്കോട് വെറ്റിനറി സര്‍വകലാശാലയുടെ ഫാമില്‍ നിന്ന് അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2014 ലാണ് സുരേഷിന് വെച്ചൂര്‍ പശുവിനെ ലഭിച്ചത്. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ഡോ അവിനാഷ്, കള്ളിക്കാട് വെ
നന്ദിനിക്കും സുനന്ദിനിക്കും അരികില്‍ സുരേഷ്‌കുമാര്‍
റ്റിനറി ഡിസ്‌പെന്‍സറിയിലെ ഡോ എസ്. കൃഷ്ണകുമാര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു നന്ദിനിയെ പരിചരിച്ചത്. രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ സാധാരണ പശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ ഇവയെ തൊടാറില്ല. ഗുണമേന്മയും ഔഷധഗുണവുമുള്ള പാലു ലഭിക്കും എന്നതും ഇവറ്റയുടെ പ്രത്യേകത. നാടന്‍പശുക്കളോട് കുട്ടിക്കാലം മുതലുള്ള ഇഷ്ടമാണ് പ്രവാസജീവിതം കഴിഞ്ഞെത്തിയ സുരേഷിനെ വെച്ചൂര്‍ പശുവിലേക്ക് ആകര്‍ഷിച്ചത്. സാധാരണ പശുക്കള്‍ക്ക് നല്‍കുന്ന കാലിത്തീറ്റയും പിണ്ണാക്കുമൊന്നും ഇവയ്‌ക്കു വേണ്ട. ചോറ്, പയര്‍, കടല, ഗോതമ്പ് പൊടികള്‍, തുടങ്ങി എന്തും പ്രിയം. കുട്ടികള്‍ക്കുപോലും മേയ്‌ക്കാനും പരിചരിക്കാനും വെച്ചൂര്‍ പശു വഴങ്ങുമെന്നത് ഇവറ്റകളുടെ മറ്റൊരു പ്രത്യേകതയാണ്. വീടിന്റെ ഐശ്വര്യമാണ് ഈ കുള്ളത്തികളെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: