കോട്ടയം: വസ്തു വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ആധാരം എഴുത്ത് തൊഴിലാളികളെ ഒഴിവാക്കി ആധാരം തയ്യാറാക്കാമെന്നുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ 28നും 29നും പണിമുടക്കും. ആധാരം എഴുത്ത് സംഘടന മുഖ്യമന്ത്രിക്കും രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.തിരുവോണനാളില്‍ നിരാഹാരസമരവും നടത്തി. ചര്‍ച്ചയ്‌ക്കുപോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് സമരം. 23സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുമ്പിലും പണിമുടക്കി ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തീരുമാനമാകാത്തപക്ഷം ഒക്ടോബര്‍ 3മുതല്‍ 22വരെ സെക്രട്ടേറ്റിന് മുമ്പില്‍ സത്യാഗ്രഹസമരവും 24മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും നടത്തും. ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ ജോസ് അധ്യക്ഷത വഹിച്ചു.
















