തൃശൂര്‍: നിര്‍മാണം പുരോഗമിക്കുന്ന ഫഌറ്റിന് സമീപത്ത് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡിഷ സ്വദേശി തപന്‍ (20) ആണ് മരിച്ചത്. അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിന് സമീപം കണ്ണത്ത് ലെയ്നില്‍ ചൊവാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. ഫഌറ്റിനോടു ചേര്‍ന്നുള്ള സ്ഥലത്ത് പത്തടി താഴ്ചയുള്ള കുഴിയില്‍നിന്ന് മണ്ണെടുക്കുകയായിരുന്നു തപനും മറ്റു രല്ുപേരും. ഇതിനിടെ മണ്ണിടിഞ്ഞു. മറ്റു രല്ുപേര് രക്ഷപ്പെട്ടെങ്കിലും തപന്‍ മണ്ണിനടിയിലായി.
രക്ഷപ്പെട്ട രല്ുപേരും മറ്റു തൊഴിലാളികളും ചേര്‍ന്ന് മുക്കാല്‍ മണിക്കൂറോളം പണിപ്പെട്ടാണ് മണ്ണ് നീക്കി തപന്റെ ശരീരം പുറപ്പെടുത്തത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും തപന്‍ മരിച്ചു. മഴവെള്ളം വീണ് മേല്‍മണ്ണ് കുതിര്‍ന്ന ഭാഗത്താണ് കുഴിയെടുത്തിരുന്നത്.
താഴെനിന്ന് മണ്ണ് നീക്കിയതോടെ ഈ ഭാഗം ഇടിഞ്ഞു. മണ്ണ് നീക്കാന്‍ യന്ത്രസാമഗ്രികള്‍ ഉല്ായിരുന്നില്ല. പൊലീസിനേയും ഫയര്‍ഫോഴ്സിനേയും അറിയിക്കാന്‍ വൈകിയെന്നും ആക്ഷേപമുല്്. നിര്‍മാണം പൂര്‍ത്തിയാവുന്ന ഇരുനില ഫഌറ്റിന്റെ പിന്നിലാണ് കുഴിയെടുത്തിരുന്നത്.
അപകടത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ചു. തപന്റെ മൃതദേഹം കോര്പറേഷന് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: