തൃശൂര്‍: കൈപ്പമംഗലം പഞ്ചായത്തിന്റെ തീരപ്രദേശങ്ങളില്‍ ഡങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടും ആരോഗ്യപ്രവര്‍ത്തകരോ പഞ്ചായത്തോ ഇടപെടാത്തതില്‍ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം പ്രതിഷേധിച്ചു. പ്രതിരോധ നടപടികള്‍ക്ക് ഫണ്ടില്ലെന്ന മുട്ടുന്യായമാണ് പഞ്ചായത്ത് എടുത്തിട്ടുള്ളത്. തീരമേഖലയെ അവഗണിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാസമിതി അംഗം ഇ.ഡി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.എ.സുനില്‍, കെ.പി.സുനില്‍, ഇ.കെ.സുമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: