അഗളി: അട്ടപ്പാടി ഗളിമേഖലയിലെ ആനശല്യം പരിഹരിക്കുമെന്ന പ്രതീക്ഷയോടെ ജനകീയസമിതികള്‍ രൂപീകരിക്കാന്‍ അട്ടപ്പാടിയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.
ആന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്ന് അട്ടപ്പാടിയില്‍ ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ കൂടിയ യോഗത്തില്‍ എം ബി രാജേഷ് എം പി അധ്യക്ഷതവഹിച്ചു. ജനവാസമേഖലകളില്‍ കാട്ടാനകള്‍ ഇറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് തടയുന്നതിന്നായി അട്ടപ്പാടിയിലെ എലഫന്റ് സ്ക്വാഡിനെ വിപുലികരിക്കാനും ഇവര്‍ക്ക് ആവശ്യമുള്ള വാഹനം, ടോര്‍ച്ച്, പടക്കം, എന്നിവ നല്‍കാനും, അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ വൈദ്യുത വേലികള്‍ നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി.
അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍, വെസ് പ്രസിഡന്റ് പി ശിവശങ്കര ന്, അട്ടപ്പാടി അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രിലക്ഷ്മി ശ്രീകുമാര്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഅനില്കുമാര്, രത്ന രാമമൂര്‍ത്തി, കെ; രാജന്, എം.ടി. സണ്ണി, മുഹമ്മദ് ജക്കീര്‍ എന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: