ഇരിട്ടി: ഉടുമ്പിനെ കെണിവെച്ച് പിടിച്ച യുവാവിനെ വനപാലക സംഘം അറസ്റ്റു ചെയ്തു. മാടത്തില്‍ ഗാന്ധിനഗറിലെ വാഴയില്‍ ബാബു ആണ് അറസ്റ്റിലയത്. കൊട്ടിയൂര്‍ സെക്ഷന്‍ റെയിഞ്ച് ഓഫീസര്‍ വി.രതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മനോഹരന്‍ കോട്ടാത്തിന്റെ നേതൃത്വത്തില്‍ വനപാലക സംഘം നടത്തിയ പരിശോധനയില്‍ ബാബു താമസിക്കുന്ന വാടക വീടിന്റെ വിറകു പുരയില്‍ നിന്നുമാണ് കെണിയില്‍ കുടുങ്ങിയ നിലയില്‍ ഉടുമ്പിനെ കണ്ടെത്തിയത്.
ഇരിട്ടി വെറ്റിനറി പോളിക്ലിനിക്കില്‍ എത്തിച്ച ഉടുമ്പിനെ മൃഗ ഡോക്ടര്‍ മാത്യു ജേക്കബ് പരിശോധിച്ച ശേഷം വനം വകുപ്പിന് വിട്ടു കൊടുത്തു. വന്യജീവി നിയമപ്രകാരം സംരക്ഷിത ജീവിയായി കണക്കാക്കുന്ന ഉടുമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും ഭക്ഷിക്കുന്നതും ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അറസ്റ്റു ചെയ്ത ബാബുവിനെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
















