ഓമല്ലൂര്‍: ഉഴുവത്ത് ദേവീക്ഷേത്രത്തില്‍ ഹരിമുരളി സംഗീത വിദ്യാലയത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 7 മുതല്‍ 11 വരെ വിജയദശമി സംഗീതോത്സവം നടക്കും. 7 ന് വൈകിട്ട് 4ന്ദേവസ്വം ബോര്‍ഡ് പ്രസ്ഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ആദരണസഭ ഉദ്ഘാടനം എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ നിര്‍വഹിക്കും. എം.എം.പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
തബലവിദ്വാന്‍ പന്നിവിഴ വിജയരാജന്‍, കഥകളി നടന് പന്തളം ഉണ്ണികൃഷ്ണന്, മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ ഡോ.ജയകുമാര്‍ എം.ജി, നൃത്താചാര്യന്‍ കായംകുളം ഗോപാലകൃഷ്ണന് എന്നിവരെ ആദരിക്കും. ഓമല്ലൂര്‍ ഡി.വിജയകുമാര്‍ വിജയദശമി സന്ദേശം നല്‍കും. വൈകിട്ട് 7 ന് പന്തളം ജി.പ്രദീപ്കുമാറിന്റെ സംഗീത സദസ്സ്. 8 ന് വൈകിട്ട് 5.30 ന് സായി ഭജന്‍, 7 ന് കുമാരി എം.ആര്.രാജശ്രീ, കുമാരി ദേവികാ എസ.് എന്നിവരുടെ സംഗീത സദസ്സ്. 9 ന് വൈകിട്ട് 5 ന് ഗ്രന്ഥഘോഷയാത്ര കോശി കൊച്ചുകോശി ഉദ്ഘാടനം ചെയ്യും.
7 ന് നാട്യശാല നൃത്തവിദ്യാലയം ഓമല്ലൂര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. 10 ന് വൈകിട്ട് 5.30 ന് പന്തളം ഉണ്ണികൃഷ്ണന്റെ സോപാന സംഗീതം. 7 ന് കുമാരി പൂജ എസ്.ലഷ്മിയുടെ സംഗീത സദസ്സ്. 11 ന് വിജയദശമി ദിനത്തില്‍ 7 ന് പൂജയെടുപ്പ്, തൂലികാര്‍ച്ചന, വിദ്യാരംഭം. 9.30 മുതല്‍ ഹരിമുരളി സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ സംഗീതാരാധന ലിറ്റില്‍ മിസ് വേള്‍ഡ് അനാമിക സജീഷ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് എം.എം. പ്രസന്നകുമാറിന്റെ കാവ്യാജ്ഞലി, സംഗീതാരാധന, ലയവിന്യാസം. വൈകിട്ട് 7 ന് പുരസ്കാര ദാനസഭയില് വിദ്യാശ്രീ പുരസ്ക്കാരം, കലാശ്രീ പുരസ്ക്കാരം, മാധവമന്ദിരം മാധവന് നായര്‍ എന്‍ഡോവ്മെന്റ് എന്നിവ വിതരണം ചെയ്യും.
7.30 ന് സമന്വയ് എസ്. ന്റെ സംഗീത അരങ്ങേറ്റം. ഒക്ടോബര്‍ ഒന്നു മുതല്‍ ഒന്‍പത് വരെ എല്ലാ ദിവസവും ദേവീഭാഗവത പാരായണം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: