ഗുരുവായൂര്‍: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ചു. നഗരത്തില്‍ എല്ലാവര്ക്കും വീട് എന്ന സ്വപ്ന പദ്ധതിയാണ് ഇത്.
ഗുരുവായൂര്‍ നഗര സഭയിലെ നാല്‍പ്പത്തി മൂന്ന് വാര്‍ഡുകളില്‍ വീട് വെക്കാനും സ്ഥലം വാങ്ങാനും, വീടിന്റെ അറ്റകുറ്റപ്പണികള്ക്കുമായുളള പദ്ധതി അട്ടിമറിച്ചതായാണ് ആരോപണം.
ഇതിന്റെ നടപ്പിലേക്ക് ഒരു കോടി രൂപയോളം വകയിരിത്തിയിട്ടുണ്ടെന്നും മാര്‍ച്ച് മാസത്തിന് മുമ്പ് പദ്ധതി പൂര്‍ത്തികരിക്കണമെന്നും ചെയര്‍ പേഴ്സണ്‍ അറിയിച്ചിരുന്നു, ഇത് പ്രകാരം ഒരോ വാര്‍ഡില്‍ നിന്നും ഏകദേശം നാല്‍പ്പതില്‍പ്പരം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.
എന്നാല്‍ 2016-17 കരട് പദ്ധതിയില്‍ ഇതിനുവേണ്ടി വകയിരിത്തിയിട്ടുളളത് ഇരുപത്തിയഞ്ച് ലക്ഷത്തി അമ്പതിനായരം രൂപമാത്രമാണ്, ഇത് കൊണ്ട് എങ്ങിനെയാണ് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയെന്ന ചോദ്യത്തിന് മറുപടിയെന്നും ചെയര്‍പേഴ്സണ്‍ നല്‍കിയില്ല.
പ്രധാനമന്ത്രിയുടെ പേരിലുളള ഒരു പദ്ധതിയും നടപ്പിലാക്കുവാന്‍ അനുവദിക്കില്ല എന്ന അജണ്ടയാണ് ഇതിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഇരുപത്തി രണ്ട് അംഗങ്ങളുളള ഇടതുപക്ഷമാണ് ഭരണകക്ഷി, ഇരുപത് അംഗങ്ങള്‍ കോണ്‍ഗ്രസിനും ഒരു ബിജെപി അംഗവുമാണ് നഗരസഭയിലുളളത്. നിലവില്‍ പ്രഖ്യാപിച്ചിട്ടുളള അമൃതം, പ്രസാദം തുടങ്ങിയ പദ്ധയിയെക്കുറിച്ച് അന്വോഷിച്ചപ്പോള്‍ ഒരു കംമ്പ്യൂട്ടര്‍ മാത്രമാണ് പദ്ധതിയില്‍ ഇപ്പോള്‍ നിലവിലുളളത് എന്നാണ് മറ്റെരു മറുപടി. ഏത് പദ്ധതി വന്നാലും അതില്‍ രാഷ്ട്രീയ ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ വികസനരഹിതമായ ഭരണത്തെക്കുറിച്ച് വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
കൂടാതെ ശാശ്വത പരിഹാരമില്ലാതെ കിടക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം, കാര്‍ഷിക മേഖല, വനിത വികസനം, ഭിന്നശേഷിയുളളവരുടെ ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്കും തുക വകയിരുത്താത്തത് എന്താണെന്നും ചോദ്യമുണ്ട്.
ശബരിമല സീസണ് തുടങ്ങാറായി കഴിഞ്ഞു ആയിരകണക്കിന് ഭക്തര്‍ ദിനംപ്രതി എത്തുന്ന ഇവിടത്തെ റോഡുകള്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇവയുടെ ഇപ്പോഴത്തെ അവസ്ഥ എന്നി കാര്യങ്ങളെക്കുറിച്ച് ബിജെപി കൗണ്‍സിലര്‍ ശോഭ ഹരിനാരായണന് ചോദ്യച്ചപ്പോള്‍ ചെയര്‍പേഴ്സണ്‍ മറുപടി നല്‍ക്കാത്തതിലും അവഗണനക്കും ബിജെപി പ്രതിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: