ചാലക്കുടി: തമിഴ്നാട് പറമ്പിക്കുളം- ആളിയാര്‍ കരാര്‍ ലംഘിച്ചു. ചാലക്കുടിപ്പുഴ വരള്‍ച്ചയിലേക്ക്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം തമിഴ് നാട് കേരളത്തിന് ജലം വിട്ടു നല്‍കാതെ തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തുകയാണിപ്പോള്‍.കേരള ഷോളയാര്‍ ഡാം ഫെബ്രുവരി സെപ്തംബര്‍ മാസങ്ങളില്‍ ഒന്നാം തീയതി തമിഴ്നാട് നിറച്ചു നല്‍കണം.അപ്പര്‍ ഷോളയാറില്‍ നിന്ന് വെള്ളം തുറന്ന് വിട്ടാണ് ഡാം നിറക്കുന്നത്.എന്നാല്‍ ഈ സെപ്തംബര്‍ ഒന്നിനും ഡാം നിറക്കുവാന്‍ തമിഴ് നാട് തയ്യാറായിട്ടില്ല.കഴിഞ്ഞ വര്‍ഷം ഒരു ടിഎംസി വെള്ളം കേരളത്തിന് നഷ്ടമായിരുന്നു. വൈദ്യൂത ഉദ്പാദനത്തിലും.ജലസേചനത്തിലും അതിന്റെ കുറവ് വരികയും ചെയ്തു. നിലവില്‍ എട്ട് ടിഎംസി വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ലഭിക്കേണ്ടത്.കരാര്‍ ഈ തവണയും ലംഘിച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.ഷോളായാറില് നിന്ന് വെള്ളം ലഭിക്കേണ്ട രണ്ടാം നമ്പര്‍ പവ്വര്‍ ഹൗസ് പ്രവര്‍ത്തിപ്പിക്കാതെ പറമ്പിക്കുളത്തേക്ക് വെള്ളം കൊണ്ടു പോകുന്ന നമ്പര്‍ വണ്‍ പവര്‍ ഹൗസ് പ്രവര്‍ത്തിപ്പിക്കുകയാണ് തമിഴ് നാട്.പറമ്പിക്കുളത്ത് നിന്ന് തമിഴ്നാട് വെള്ളം ആളിയാറിലേക്ക് കൊണ്ടു പോവുകയാണിപ്പോള്‍. നിലവില്‍ ഷോളയാറിലെ ബാക്കിയുള്ള വെള്ളം നല്കിയാലും കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളം കേരളത്തിന് ലഭിക്കുകയില്ല.അടിയന്തിരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപ്പെട്ട് നമ്പര്‍ വണ്‍ പവര്‍ ഹൗസ് അടച്ചിടാനും,കേരളത്തിലേക്ക് ജലമെത്തിക്കാനായി രണ്ടാം നമ്പര്‍ പവ്വര്‍ ഹൗസ് പ്രവര്‍ത്തിക്കാനുമുള്ള നടപടി സ്വീകരിക്കണമെന്ന് ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറം ആവശ്യപ്പെട്ടു.കൗണ്‍സിലര്‍ കെ.എം.ഹരിനാരായണന്,കെ.എ.ഉണ്ണികൃഷ്ണന്,ഫാദര്‍ ജോണ്‍ കവലക്കാട്ട്,അഡ്വ.ബിജു എസ് ചിറയത്ത്,എം,മോഹന്‍ദാസ്,എസ്.പി.രവി,പി.ടി.സജിത് കുമാര്‍,കെ.വിനീത,രാജേഷ് അപ്പാട്ട് ടി.ശിവരാമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: