ച്ചു
കൂത്തുപറമ്പ്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തന് നേരെ സിപിഎം ബോംബേറ്. ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. പടുവിലായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ പടിഞ്ഞാറേ വീട്ടില്‍ സായൂജിനെ നേരേയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.50ഓടെ ഒരു സംഘം സിപിഎമ്മുകാര്‍ ബോംബേറ് നടത്തിയത്. ഏതാനും ദിവസം മുമ്പ് സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവജിത്തിന്റെ സഹോദരിയുടെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് പോയ ശേഷം വീട്ടിലേക്ക് മടങ്ങവേ പാതിരിയാട് എംഒപി റോഡിലെ വാട്ടര്‍ടാങ്കിന് മുന്‍വശത്ത് വെച്ച് സായൂജ് സഞ്ചരിച്ച ബൈക്കിന് നേരെ സിപിഎം സംഘം ബോംബെറിയുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതിനാല്‍ സായൂജ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ ബോംബേറില്‍ അഗ്നിക്കിരയായ ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. കൂത്തുപറമ്പ് സിഐ സുരേഷ്ബാബു, അഡീഷണല്‍ എസ്‌ഐ രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
കഴിഞ്ഞ ഏതാനും നാളുകളായി പടുവിലായി, പാതിരിയാട് മേഖലകളില്‍ സിപിഎം ആസൂത്രിതമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായ അക്രമണങ്ങള്‍ നടത്തി വരികയാണ്. രണ്ടാഴ്ച മുമ്പാണ് പാതിരിയാട് വെച്ച് നവജിത്തിനെ സിപിഎം സംഘം ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നവജിത്തിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇയാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മേഖലയില്‍ നിന്നും നിരവധി സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അനുദിനം പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ വിറളി പൂണ്ടാണ് സിപിഎം മേഖലയില്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചു വിടുന്നത്.
















