കുന്നത്തൂര്‍: നാടിന്നെ നടുക്കിയ മോഷണ പരമ്പരയെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശൂരനാട് വടക്ക് നടുവിലേമുറി പ്രദേശത്ത് കഴിഞ്ഞ ദിവസം നടന്ന മോഷണപരമ്പരയില്‍ 16 പവന്‍ സ്വര്‍ണവും പതിനായിരം രൂപയും നഷ്ടപ്പെട്ടിരുന്നു. എസ്പി അജിതാബീഗത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ശാസ്താംകോട്ട സിഐ പ്രസാദിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി സംശയം തോന്നിയ പത്തോളം പേരെ പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. ഇതില്‍ പ്രദേശവാസികളും അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നതായാണ് വിവരം. അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പ്രദേശങ്ങളില്‍ രാത്രികാല പോലീസ് പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
















