പത്തനാപുരം: കുന്നിക്കോട് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കത്തി നശിച്ചു. കാവല്‍പ്പുര പ്ലാമൂട് വലിയവീട്ടില്‍ അന്‍വര്‍ മന്‍സിലില്‍ ഹാഷിമിന്റെ ജീപ്പാണ് കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ചത്. സം’വത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞദിവസം രാത്രി ഒന്നിനോടെയാണ് സംഭവം. രാത്രി ഒമ്പതിനാണ് ഹാഷിം ജീപ്പ് ഷെഡില്‍ നിര്‍ത്തിയിട്ടത്. ഹാഷിമും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. വീടിനകത്ത് പുക നിറഞ്ഞതോടെ മക്കളാണ് ആദ്യം ഉറക്കം ഉണര്‍ന്നത്. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ അണച്ചു.
പത്തനാപുരം ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. പെട്രോള്‍ ഒഴിച്ച് ജീപ്പ് കത്തിച്ചെന്നാണ് സംശയം. കഴിഞ്ഞദിവസം ബിസിനസ് സംബന്ധമായി കുന്നിക്കോട് ടൗണില്‍ വച്ച് ഹാഷിമും മറ്റോരാളുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതാണോ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. ജീപ്പിന് തീപിടിച്ച് വീടിന്റെ ഭിത്തിയും ജനല്‍ചില്ലുകളും തകര്‍ന്നു. കുന്നിക്കോട് പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ആറുമാസത്തിനിടെ കുന്നിക്കോട് മേഖലയില്‍ ആറാമത്തെ വാഹനമാണ് കത്തിനശിക്കുന്നത്. ഒരു കേസിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല.
















