കൊട്ടാരക്കര: സാമ്പത്തികതട്ടിപ്പ് നടത്തിയ പഞ്ചായത്ത് ക്ലര്‍ക്ക് അറസ്റ്റില്‍. മൈലം ഗ്രാമപഞ്ചായത്ത് ഓഫീസിലെ നികുതിപിരിവിനായി നല്‍കിയ രസീത് ബുക്കില്‍ തിരിമറി നടത്തി സാമ്പത്തിക അപഹരണം നടത്തിയ കേസില്‍ മൈലം ഗ്രാമ പഞ്ചായത്ത് എല്‍ഡി ക്ലര്‍ക്കായ കരീപ്ര ഇഎസ്‌ഐക്ക് സമീപം പറങ്കിമാം വീട്ടില്‍ അശോക് കുമാര്‍ (42) ആണ് പിടിയിലായത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും വഞ്ചനാകുറ്റത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് കൊട്ടാരക്കര ഡിവൈഎസ്പി ബി. കൃഷ്ണകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
















