- ഏഷ്യയുടെ വികസനത്തിന് തടസ്സം പാക്കിസ്ഥാന് മാത്രം.
- ഭാരതം ലോകം മുഴുവനും ഐടി കയറ്റിയയക്കുമ്പോള്‍ പാക്കിസ്ഥാന് ഭീകരവാദം കയറ്റിയയക്കുന്നു.
- പാക്കിസ്ഥാന്റെ നാലുപാടുമുള്ള രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ ദുരന്തങ്ങള്‍ നേരിടുന്നു.
- അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പാക്കിസ്ഥാനെ തുറന്നുകാട്ടും.
- ലോകമെമ്പാടും അശാന്തി വിതയ്ക്കാന്‍ ഭീകരവാദികളെ വളര്‍ത്തുന്നു.
- പാക് ഭീകരവാദത്തിന് മുന്നില്‍ ഭാരതം മുട്ടുമടക്കില്ല.
- ആയിരം വര്‍ഷം എതിരിടുമെന്ന പാക് വെല്ലുവിളി ഭാരതം ഏറ്റെടുക്കുന്നു.
- ഉറിയില്‍ 18 ഭാരത സൈനികരെ കൊന്ന ഭീകരര്‍ക്ക് ഭാരതം ഒരിക്കലും മാപ്പു നല്‍കില്ല.
- മറക്കാനും പൊറുക്കാനും കഴിയുന്നതല്ല ഉറിയില്‍ നടന്നത്.
- ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി നാണം കെടുത്തും.
- അടുത്തിടെ 17 നുഴഞ്ഞുകയറ്റങ്ങള്‍ സൈന്യം തടഞ്ഞ് 110 ഭീകരരെ കൊന്നു.
- ആയുധബലം മാത്രമല്ല 125 കോടി ജനങ്ങളുടെ മാനസിക പിന്തുണയാണ് സൈന്യത്തിന്റെ വീര്യം.
- ആയിരം വര്‍ഷം ഭാരതത്തോട് പൊരുതുമെന്ന് പറഞ്ഞ പാക്കിസ്ഥാന്റെ തോല്‍വി പലവട്ടം നാം കണ്ടുകഴിഞ്ഞു.
- 1947ന് മുമ്പ് നിങ്ങളുടെ പൂര്‍വ്വികരും പ്രണമിച്ചത് ഈ നാടിനെയാണ്.
- അതിനാല്‍ പാക് ജനതയ്ക്ക് വേണ്ടിയാണ് ഭാരതം സംസാരിക്കുന്നത്.
- ഭീകരതയ്ക്കെതിരെ ഭരണാധികാരികളെ തള്ളി പാക് ജനത ഭാരതത്തിനൊപ്പം വരണം.
- പിഒകെ, ഗില്‍ഗിത്, ഫത, ബംഗ്ലാദേശ്, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ ജനങ്ങളെ പാക്ക് ഭരണാധികാരികള്‍ നോക്കിയില്ല.
- കശ്മീരിലെ ജനങ്ങളെപ്പറ്റി പറയാന്‍ അതിനാല്‍ പാക്കിസ്ഥാന് യാതൊരു അധികാരവുമില്ല.
- ഭീകരരുടെ കവിതകളും വായിച്ചു നടക്കുന്ന നേതാക്കളെ പാക് ജനത ചോദ്യം ചെയ്യണം.
- ഒരുമിച്ചു സ്വാതന്ത്ര്യം നേടിയ രണ്ടു രാജ്യങ്ങളുടെ അവസ്ഥ പാക് ജനത താരതമ്യം ചെയ്യണം.
- സ്വന്തം നാടിന്റെ പിന്നോക്കാവസ്ഥയെപ്പറ്റി പാക് ജനത നേതാക്കളോട് ചോദിക്കണം.
- ഭീകരതയോടും പിന്നോക്കാവസ്ഥയോടും പാക് ജനതയും ഭാരതവും യോജിച്ചേറ്റുമുട്ടണം.
- ഇരുരാജ്യങ്ങളിലെയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ആരു ജയിക്കുമെന്ന് നോക്കാം.
- തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും മത്സരിക്കാം.
- നവജാത ശിശുമരണ നിരക്കും ഗര്‍ഭിണികളുടെ മരണ നിരക്കും കുറയ്ക്കുന്നതില്‍ മത്സരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: