തൃപ്രയാര്‍: മണപ്പുറം ഗ്രൂപ്പിലെ വനിതാ ജീവനക്കാരുടെകൂട്ടായ്മയായ സരോജനി പത്മനാഭന് മെമ്മോറിയല്‍ വുമന്‍സ് ക്ളബ്ബിന്റെയുംതൃപ്രയാര് ലയണ്‍സ് ക്ളബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വലപ്പാട് രക്തദാന ക്യാമ്പ് നടത്തി. 62 വനിതകള്‍ ഉള്‍പ്പടെ നൂറോളംപേര്‍ ക്യാമ്പില്‍ രക്തംദാനം ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെതൃശ്ശൂരിലെ രക്തബാങ്കിന്റെസഹകരണത്തോടെയായിരുന്നു രക്തദാനം. ലയണ്സ്ക്ളബ്ബ് ഡിസ്ട്രിക്റ്റ്ഗവര്‍ണര്‍ വി.പി.നന്ദകുമാര്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃപ്രയാര്‍ ലയണ്സ്ക്ളബ്ബ്വൈസ് പ്രസിഡന്റ്സുഭാഷ് എന്‍.ആര്.അദ്ധ്യക്ഷത വഹിച്ചു. ലയണ്സ്ക്ളബ്ബ് സോണല്ചെയര്പേഴ്സണ് സുഷമ നന്ദകുമാര്‍, സരോജനി പത്മനാഭന് മെമ്മോറിയല്‍ വുമന്‍സ് ക്ളബ്ബ് വൈസ് പ്രസിഡന്റ് ബിന്ദു എ.എല്‍ എന്നിവര്‍ പ്രസംഗിച്ചു. മണപ്പുറം ഫൗണ്ടേഷന് സി.ഇ.ഓഡോ.ഷിബു ശങ്കരന് സ്യാഗതവുംതൃപ്രയാര് ലയണ്സ്ക്ളബ്ബ്സെക്രട്ടറികെ.ആര്.പ്രതാപന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: