ചാലക്കുടി: ചാലക്കുടി താലൂക്ക് ഓഫീസിലെ ലിഫ്റ്റ് ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനം ഇല്ല. ഓണത്തോടനുബന്ധിച്ച് വളരെ തിരക്കിട്ടാണ് ലിഫ്റ്റ് ഉദ്ഘാടനം ബി.ഡി.ദേവസി എംഎല്‍എ നടത്തിയത്. ലിഫ്റ്റ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം നിലച്ചു .കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് വൈദ്യൂത ബോര്‍ഡിന്റെ ഹൈ ടെന്‍ഷന്‍ അനുമതി ലഭിച്ചിരുന്നില്ല.
പുതിയ ഭരണ സമിതി എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും കഴിഞ്ഞ ഭരണ സമിതി അതൊന്നും പരിഹരിക്കാതെയാണ് ഉദ്ഘാടനം നടത്തിയെന്നും എല്ലാ ആരോപിച്ചാണ് എംഎല്‍എ ഉദ്ഘാടന സമയത്ത് ഓപ്പറേഷന് സക്സസ് എന്ന് പറഞ്ഞ് കളിയാക്കിയത്.പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനും ജനറേറ്റര്‍ സ്ഥാപ്പിക്കുന്നിതിനും പണവും അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: