കൊടുങ്ങല്ലൂര്‍: ഏത്നിമിഷവും ഒടിഞ്ഞുവീഴാവുന്ന വാകമരച്ചുവട്ടില്‍ ഒരു അംഗന്‍വാടി. നഗരസഭ പതിനേഴാം വാര്‍ഡിലെ 121-ാം നമ്പര്‍ പൊന്‍പുലരി അംഗന്‍വാടിക്കാണ് ഈ ദുരഅവസ്ഥ. പത്തോളം കുരുന്നുകളാണ് ഇവിടെ എത്തുന്നത്. പുല്ലൂറ്റ് പാലത്തിന് സമീപം റോഡരികില്‍ തട്ടിക്കൂട്ടിയ ഒരു കെട്ടിടത്തിലാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ഇരുമ്പ് ഷീറ്റ് വിരിച്ച കെട്ടിടത്തിന് മുകളിലായി വാകമരം പടര്‍ന്നുപന്തലിച്ച് നില്‍ക്കുകയാണ്.
കാറ്റടിച്ചാല്‍ അംഗന്‍വാടി വര്‍ക്കര്‍മാരും കുട്ടികളും ഭീതിയിലാകും. അംഗന്‍വാടിയുടെ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ച് കൗണ്‍സിലര്‍ രേഖ സല്പ്രകാശന് നഗരസഭ സെക്രട്ടറിക്ക് നാലുതവണ പരാതി നല്‍കിയെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. കാലവര്‍ഷത്തില്‍ ഭാഗ്യംകൊണ്ടുമാത്രമാണ് ദുരന്തം വഴിമാറിപ്പോകുന്നത്. ഇനിയുമൊരു ഭാഗ്യപരീക്ഷണത്തിന് തങ്ങളുടെ കുരുന്നുകളെ വിട്ടുതരില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. അപകടഭീതി ഉണര്‍ത്തുന്ന മരം മുറിച്ചുമാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: