കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പഞ്ചായത്ത് ഓഫീസ് വളപ്പിലെ മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് ബിജെപി. മരംമുറി സംബന്ധിച്ച് സിപിഎമ്മിന്റെ പ്രതിഷേധം മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമാണെന്ന് ബിജെപി എടവിലങ്ങ് പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി.
കെട്ടിടം നിര്‍മ്മിക്കുന്നതിനായി മരം മുറിക്കാന്‍ അനുമതി ആവശ്യപ്പെട്ട് വനംവകുപ്പിന് കത്തുനല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതാണ്. പിന്നീട് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മഹാഗണി, ആഞ്ഞിലി തുടങ്ങിയ മരങ്ങള്‍ മുറിച്ചുനീക്കിയത്. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ 23ന് ചേര്‍ന്ന പഞ്ചായത്ത് യോഗത്തില്‍ ബിജെപി അംഗങ്ങള്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യാതെ ഭരണസമിതിയോഗം അവസാനിപ്പിക്കുകയായിരുന്നു.
വനംവകുപ്പിന്റെ അനുമതിയില്ലാതെ മരങ്ങള്‍ മുറിച്ചുനീക്കുന്നതിന് കൂട്ടുനിന്ന സിപിഎം ഇപ്പോള്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ലൈസ പ്രതാപന്, സജിത അമ്പാടി, ഹരിദാസ് മാങ്കറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: