ഹിന്ദു സനാതന സംസ്‌കൃതിയുടെ ആഴത്തെയും വ്യാപ്തിയെയും ആധുനികതയുടെ മൂടുപടമണിഞ്ഞ് തെറ്റായവിധത്തില്‍ ദയവുചെയ്ത് അളന്നുനോക്കരുത്. ആകാശത്തിന്റെ പരിധി കാഴ്ചക്ക് അധീനമല്ല. സമുദ്രത്തിന്റെ വ്യാപ്തിപോലും കാഴ്ചയ്‌ക്ക് അധീനമല്ല. സൂര്യന്റെ തീക്ഷ്ണമായ ചൂട് കുറയ്‌ക്കാന്‍ ശാസ്ത്രം മുന്നോട്ടുപോയാല്‍ സാധിക്കുമോ? ഇതിനപ്പുറം ആകുന്നു ഹൈന്ദവ സംസ്‌കൃതിയുടെ ത്രേതായുഗത്തിനപ്പുറം സംഭവിച്ചിരിക്കുന്ന പുരാണ ഇതിഹാസ അവതാരകഥകളുടെ മാഹാത്മ്യം. ഭക്തിയുടെ സവിശേഷത എന്തെന്നറിയാത്ത ഒരു വിഭാഗം ആള്‍ക്കാര്‍ തെറ്റായ രീതിയില്‍ സങ്കുചിത മനോഭാവത്തില്‍ ഹൈന്ദവ സംസ്‌കൃതിയെ അളക്കരുത്.
മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയതല്ല. സാക്ഷാല്‍ വിഷ്ണുഭഗവാന്‍ ത്രിമൂര്‍ത്തികളില്‍ ഒരാളെന്നതും പ്രപഞ്ചനാഥനെന്നതും വിശ്വസിക്കാന്‍ പ്രയാസമുള്ളവരുമൊത്ത് അഥവാ അവരുടെ സംവാദ ക്ഷണം ധര്‍മവിശ്വാസികള്‍ നിരസിക്കണം.
വിഷ്ണുഭഗവാന്‍ പാദസ്പര്‍ശംകൊണ്ട് മഹാബലിയെ അനുഗ്രഹിക്കുകയും രാക്ഷസ രാജാവായി പിറന്ന മഹാബലിക്ക് ധര്‍മനീതി വേണ്ടുവോളം കണ്ടതില്‍ സന്തുഷ്ടനായ ഭഗവാന്‍ അദ്ദേഹത്തിന് സ്വര്‍ഗ്ഗവാസം സമര്‍ത്ഥിക്കാന്‍ ഒരു നാടകം സൃഷ്ടിച്ചു. സ്വര്‍ഗത്തില്‍ സുതലം എന്ന പ്രത്യേക സ്ഥാനത്തില്‍ ആദരിക്കയും വര്‍ഷത്തില്‍ സ്വന്തം നാട് കാണാനെന്ന ആഗ്രഹം വിഷ്ണുഭഗവാനിലൂടെ ഇച്ഛിച്ചതില്‍ അതുപ്രകാരം കേരളം സന്ദര്‍ശിക്കുന്നു.
നാം തിരുവോണം ആഘോഷിക്കുന്നു. ഇതു രണ്ടുതരത്തിലും തെറ്റല്ല. മഹാബലിയുടെ വരവിനുവേണ്ടി നാം കാത്തിരിക്കുകയും അതോടൊപ്പം വിഷ്ണുഭഗവാന്‍ ഒരുദിവസത്തേക്ക് മാത്രം അവതരിക്കയും (വാമനനായി) വാമനനായി കേരളത്തില്‍ വരികയും ചെയ്തതില്‍ അന്നേദിവസം വാമനജയന്തി ആഘോഷിക്കുന്നതില്‍ എന്താണ് തെറ്റ്. അന്നേദിവസം ഒരു കുഞ്ഞ് പിറന്നവര്‍ ആ ദിവസം ഓണം ഉള്ളതിനാല്‍ ജന്മദിനം ആഘോഷിക്കാന്‍ വിസമ്മതിക്കുമോ?
വിഷ്ണുഭഗവാന്‍ ചതിയനെന്നോ ദേവന്മാരുടെ ക്വട്ടേഷന്‍ എടുത്ത് വന്നവനെന്നോ ജല്‍പനം നടത്തുന്നവര്‍ ഏതുതരത്തിലാണ് ഹിന്ദുധര്‍മത്തെ ഉള്‍ക്കൊള്ളുന്നത് എന്ന് എല്ലാവരും തിരിച്ചറിയണം. പുരാണത്തെ വളച്ചൊടിക്കാന്‍ മാധ്യമങ്ങള്‍ അടക്കം തലതിരിഞ്ഞ് സംവാദം നടത്തുന്നത് ആത്മീയജ്ഞാനത്തിന്റെ ദാരിദ്ര്യമാണ് കാണിക്കുന്നത്. നമ്മുടെ സംസ്‌കൃതിയെ ചോദ്യം ചെയ്യാന്‍ ആത്മീയ അന്ധത ബാധിച്ച ഇവരെ ആരാണ് കയറൂരി വിട്ടിരിക്കുന്നത്. ആരാണ് അധികാരം നല്‍കിയത്. സംസ്‌കാരത്തെ അനാദരിക്കുന്നത് ചാനലുകള്‍ ഇനിയെങ്കിലും നിര്‍ത്തണം.
ഹിന്ദുപുരാണം ചരിത്രം തന്നെയാണ്. ബിസി കാലഘട്ടത്തിനപ്പുറം ചരിത്രം ത്രേതായുഗം, ദ്വാപരയുഗം, സത്യയുഗം എന്നീ പേരിലാണറിയപ്പെടുന്നത്. മുഗള്‍രാജഭരണവും ബ്രിട്ടീഷ് രാജഭരണവും അവരുടെ മതമേല്‍ക്കോയ്‌മയ്‌ക്കുവേണ്ടി ചരിത്രത്തെ ഇല്ലാതാക്കി, മത്സ്യാവതാരം ചെയ്ത് വേദത്തെ വീണ്ടെടുത്ത കാലഘട്ടംപോലെ ഇതിനുശേഷം വീണ്ടും സംസ്‌കൃതി ഉണര്‍ന്നു. മനുഷ്യരാല്‍ സൃഷ്ടിക്കപ്പെടാത്ത ഈ സംസ്‌കൃതിക്കുവേണ്ടി ഒരു മനുഷ്യനും വാദിച്ചില്ല. അറിയുന്നവര്‍ മൗനം പാലിച്ചു.
മനുഷ്യന്‍ പിറന്നത് മനുവിലൂടെയാണ്. അല്ലാതെ ആദമിലല്ല. ഇപ്പോള്‍ അന്യഗ്രഹങ്ങളില്‍ പോയി കാണുന്നത് വെറും പാറയാണ്. ഇതേ അവസ്ഥയായിരുന്നു 25,000 വര്‍ഷം മുന്നെ ഭൂമിയിലും. ആ ഭൂമിയെ മനുഷ്യവാസ യോഗ്യമാക്കാന്‍ ത്രിമൂര്‍ത്തികള്‍ പ്രയത്‌നിച്ചതിനാല്‍ അവര്‍ ഇവിടെ മനുഷ്യര്‍ക്കുവേണ്ടി ജീവിക്കയും കഥകള്‍ പുരാണ ഇതിഹാസങ്ങളായി പിറക്കുകയും ചെയ്തു. അതുകൊണ്ട് ഇതിഹാസത്തിനപ്പുറം ഇതിഹാസമായ ഈ ചരിത്രകഥകള്‍ ഒരുവിഭാഗം വിശ്വസിക്കുകയും ബുദ്ധിയുള്ളവരെന്ന് അഹങ്കരിക്കുന്നവര്‍ ജല്‍പനം നടത്താനും തുടങ്ങി. ഈവക കാര്യങ്ങള്‍ നമ്മുടെ ബുദ്ധിയില്‍ നേരിട്ട് അളക്കാന്‍ സാധിക്കില്ല. ഭക്തിയാകുന്ന ബുദ്ധി ഉണ്ടെങ്കില്‍ അതിനെ അളന്നുനോക്കുമ്പോള്‍ എല്ലാം സത്യമായി കാണാവുന്നതാണ്.
















