വയനാട്ടിലെ ആദിവാസി ജീവിതത്തെ ആസ്പദമാക്കി ജോസ് മുട്ടം രചിച്ച ‘കമ്പളത്തുടി’ നോവല്‍ സിനിമയാകുന്നു. സജീന്ദ്രന് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യും . സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ഈ സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നമിത പ്രമോദ്. പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന വ്യത്യസ്ത കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത് .
കറന്റ്ബുക്സും എന്‍.ബി.എസും ചേര്‍ന്നാണ് കമ്പളത്തുടി പ്രസിദ്ധീകരിച്ചത്. എം.ജെ രാധാകൃഷ്ണനാണ് സിനിമയുടെ ഫോട്ടോഗ്രാഫര്‍. എഡിറ്റിങ് : ഹാഷിം, പ്രോജക്റ്റ് ഡിസൈനര്‍ : സുബീഷ് , വിജയലക്ഷ്മി ഭട്ട്, കലാസംവിധാനം : രഞ്ജിത്ത് കോത്തേരി, പിആര്‍ഒ : എ.എസ് പ്രകാശ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: