കുണ്ടറ: കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ സിപിഎമ്മിനെ അക്ഷരംപ്രതി അനുസരിച്ച് കുണ്ടറ പോലീസ്. ആര്‍എസ്എസ് പ്രവര്‍ത്തകനെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്ക് നേരെ പോലീസ് ചുമത്തിയിരിക്കുന്നത് നിസാരവകുപ്പാണ്. കുണ്ടറ പോലീസ് സ്റ്റേഷന്റെ ഭരണം നടത്തുന്നത് സിപിഎം ആണെന്നതിന്റെ ഉത്തമ തെളിവാണിത്.
സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്ത പോലീസാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചക്കേസില്‍ സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തിയിരിക്കുന്നത്.
സ്റ്റേഷന്‍ജാമ്യം കിട്ടുന്ന നിസാര വകുപ്പായ 324 മാത്രമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഗുരുതരമായി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതിന്റെ തെളിവാണ് ഈ വകുപ്പ് ചുമത്തലിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം വ്യാപകമായ അക്രമണമാണ് വെള്ളിമണിലും പരിസരപ്രദേശങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം നടത്തിയത്. അതിനുശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ചാക്രമിക്കുന്ന രീതി ഇവിടെ പതിവായി. വിജയാഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കുണ്ടറയില്‍ സിപിഎമ്മുകാര്‍ വ്യാപകമായി ആക്രമണം നടത്തിയിരുന്നു. വെള്ളിമണില്‍ മെഴ്‌സികുട്ടിയമ്മയുടെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
കല്ലേറില്‍ ബിജെപി പ്രവര്‍ത്തകന്റെ കണ്ണിനു പരിക്കേല്‍ക്കുകയും വീടിന്റെ ജനല്‍ഗ്ലാസ്സുകള്‍ ഉടക്കുകയും ചെയ്തു. വെള്ളിമണ്‍ നേതാജി ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ സ്തൂപത്തിന്റെ മേല്‍ക്കൂര സിപിഎം അക്രമികള്‍ എറിഞ്ഞുപൊട്ടിക്കുകയും ഇടതുകൈയുടെ ഭാഗം വെട്ടിക്കളയുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തില്‍ ആരെയും പിടികൂടാന്‍ ഇതുവരെയും കുണ്ടറ പോലീസിന് സാധിച്ചില്ല.
ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ നേമത്ത് വിജയിച്ചതിന്റെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോയ ബിജെപി പ്രവര്‍ത്തകരെ പ്രത്യേകം നോട്ടമിട്ടശേഷം പെരിനാട് പാറപ്പുറത്ത് വച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇടിക്കട്ട ഉപയോഗിച്ച് മാരകമായി മര്‍ദിക്കുകയും വെട്ടുകയും ചെയ്തിരുന്നു. വെള്ളിമണ്‍ ഇടവട്ടം രമണി വിലാസത്തില്‍ ആര്‍.ശരത്‌രാജ്(20), പ്ലാവിളകിഴക്കതില്‍ അഭിലാഷ് (20) എന്നിവരെയാണ് അന്ന് സിപിഎം ക്രിമിനലുകള്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. അന്നേ ദിവസം തന്നെ വെള്ളിമണ്‍ ജംഗ്ഷനില്‍ വച്ച് ബിജെപി പ്രവര്‍ത്തകന്റെ തല കല്ല് വച്ചെറിഞ്ഞ് പൊട്ടിച്ചിരുന്നു. ബിജെപി മൂന്നാം നമ്പര്‍ ബൂത്ത് സെക്രട്ടറി ചെറുമൂട് ഒഴിഞ്ഞവിള വീട്ടില്‍ രാധാകൃഷ്ണന്റെ (42) തലയാണ് സിപിഎം പ്രവര്‍ത്തകര്‍ എറിഞ്ഞു പൊട്ടിച്ചത്. എന്നാല്‍ ഇതിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചില്ല. സിപിഎമ്മുകാര്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിന് കുട പിടിക്കുന്ന രീതിയാണ് പോലീസ് ഇപ്പോള്‍ ചെയ്യുന്നതെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.
ഏരിയാ സെക്രട്ടറിയും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും പറയുന്നതിനപ്പുറം ചലിക്കാത്ത പോലീസുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഇത്തരം നടപടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധം ബിജെപി രേഖപ്പെടുത്തുമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
















