തൃശൂര്‍:സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍ ഡിജിറ്റലൈസ് ചെയ്യുകയും ലാബോറട്ടറികള്‍ ആധുനീകവല്‍ക്കരിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കൊരട്ടി ഗവ. പോളിടെക്നിക് കോളേജില്‍ പുതുതായി നിര്‍മ്മിച്ച ലൈബ്രറി ലാബ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പോളിടെക്നിക് കോളേജുകള്‍ ആധുനീക തൊഴില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കോടി എണ്‍പത് ലക്ഷം രൂപ ചെലവഴിച്ചാണ് ലൈബ്രറി ലാബ് സമുച്ചയം പണികഴിച്ചിട്ടുളളത്. വായനയിലൂടെ അറിവ് വികസിക്കുമ്പോഴാണ് ലൈബ്രറികള്‍ ലൈബ്രറികളായി മാറുന്നത്- അദ്ദേഹം പറഞ്ഞു. ബി.ഡി. ദേവസി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍. ശാന്തകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഷീജു, ഗ്രാമപഞ്ചായത്ത് ഫ്രസിഡണ്ട് കുമാരി ബാലന്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീന സുബ്രഹ്മണ്യന്, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. ഗ്രേസി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: