തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്സുമാര്‍ക്ക് നല്കുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന് (ബിഎംഎസ്) സംസ്ഥാന സമിതി സ്വാഗതം ചെയ്തു. മോദി സര്‍ക്കാരിന്റെ തൊഴിലാളി അനുകൂല സമീപനമാണിതെന്ന് ചൂണ്ടിക്കാട്ടി. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്കും ഇതേപ്രകാരം ശമ്പളം നല്കുവാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. തുല്യജോലിക്ക് തുല്യശമ്പളമെന്ന ബിഎംഎസ്സിന്റെ ആവശ്യത്തിനുള്ള അംഗീകാരമാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഫെഡറേഷന് പ്രസിഡണ്ട് അഡ്വ. ആശാമോള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വേണാട് വാസുദേവന്‍, എ.സി.കൃഷ്ണന്, കെ.എ.പ്രഭാകരന്, ഗോപകുമാര്‍, സജി എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: