ചാലക്കുടി: ചാലക്കുടി നഗരത്തില്‍ നടപ്പിലാക്കുന്ന പുതിയ ട്രാഫിക് പരിഷ്കാരത്തിനെതിരെ പ്രതിഷേധം ഉയരുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നത്. ട്രാഫിക് കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങള്‍ അല്ല ട്രാഫിക് കമ്മിറ്റി നടപ്പിലാക്കുന്നെതെന്നും തൊഴിലാളികള്‍ ആരോപിച്ചു.ടൗണില്‍ ഞായറാഴ്ച മുതലാണ് പുതിയ ട്രാഫിക് പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ സ്റ്റാന്റുകളുടെ മാറ്റം കൂടുതല്‍ ഗതാഗത കുരുക്കിനാണ് സാധ്യതയെന്നും പറയപ്പെടുന്നു. സൗത്ത് ജംഗ്ഷന് മുതല്‍ ചാലക്കുടി ആനമല ജംഗ്ഷന് വരെയുള്ള പല സ്ഥാപനങ്ങളുടേയും അനധികൃത പാര്‍ക്കിംങ്ങും,കൈയേറ്റങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുവാന്‍ നഗരസഭ ഇതുവരെയും തയ്യാറായിട്ടില്ല.
ചുരുക്കം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമെ സ്വന്തമായി പാര്‍ക്കിംങ്ങ് സംവിധാനം ഉള്ളൂ ബാക്കി എല്ലാ കച്ചവട സ്ഥാപനങ്ങളുടേയും പാര്‍ക്കിംങ്ങ് റോഡരുകിലാണ് ഇതാണ് പ്രധാന ഗതാഗത കുരുക്കിന് കാരണമെന്നും ആരോപണമുണ്ട് .പുതിയ ട്രാഫിക് പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളും മറ്റും പാര്‍ക്ക് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും ടൗണില്‍ ആരംഭിച്ചു.യാതൊരു തരത്തിലുള്ള തയ്യാറെടുപ്പുകളും ഇല്ലാതെയാണ് പരിഷ്കാരത്തിന് ആരംഭമെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഇതിനിടെ പാര്‍ക്കിംങ്ങ് ഏരിയ മാര്‍ക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചതായി നഗരസഭ വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടു പറമ്പന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: