എരുമേലി: ഡ്രൈഡേയില്‍ കള്ളു കുടിപ്പിക്കാനെത്തിയയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിച്ചു. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ വെട്ടിച്ച് കള്ള് ചെത്തുകാരന്‍ മണിമലയാര്‍ നീന്തി കടന്ന് രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം രാവിലെ ഒന്‍പത് മണിയോടെ കൊരട്ടി ഷാപ്പിനു സമീപമാണ് സംഭവം. അനധികൃതമായി കള്ള് വില്‍പ്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്‌സൈസ് സംഘത്തെ വെട്ടിച്ചാണ് വില്‍പ്പന നടത്തിയയാള്‍ ആറ്റില്‍ചാടി രക്ഷപെട്ടത്. പിന്നാലെ ഓടിയ ഉദ്യോഗസ്ഥരില്‍ ചിലര്‍ ആറ്റില്‍ ചാടാന്‍ തുടങ്ങിയെങ്കിലും പന്തികേട് തോന്നി പിന്‍മാറി. പിന്നീട് കള്ള് അടങ്ങിയ ജാറും കസ്റ്റഡിയിലെയടുത്ത് സംഘം മടങ്ങി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. പി. സിബിയുടെ നേതൃത്വത്തിലാണ് എക്‌സൈസ് പരിശോധനക്കെത്തിയത്.
















