കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ തുടര്‍ന്നാല്‍ ഐഎച്ച്ആര്‍ഡി കോളജ് കാഞ്ഞിരപ്പള്ളി നഷ്ടമാവുമെന്ന് ഡോ.എന്‍ ജയരാജ് എംഎല്‍എ. കോളജിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ നിര്‍ദ്ദേശം.
കോളജിന്റെ അപര്യാപ്തതയുടെ പേരില്‍ കഴിഞ്ഞ അധ്യായന വര്‍ഷം പുതിയ പ്രവേശനം യൂണിവേഴ്‌സിറ്റി തടഞ്ഞിരുന്നു. പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇടപെടുകയും തുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ കേളജിന് ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കാമെന്ന് ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് അഫലിയേഷന്‍ തുടരുന്നതിന് യൂണിവേഴ്‌സിറ്റി അനുമതി നല്‍കിയത്. എന്നാല്‍ ഇതിനു ശേഷവും സ്ഥലം കണ്ടെത്തി നല്‍കുന്നതിനു ഗ്രാമ പഞ്ചായത്ത് തയ്യാറാവാത്ത സാഹചര്യത്തിലാണ് കോളജിന്റെ അംഗീകാരം നഷ്ടമാവുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
















