തൃശൂര്‍: കളമെഴുത്ത് പഠനഗവേഷണ കേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കളമെഴുത്ത്് കലാകാരന് ഞാങ്ങാട്ടിരി രാമകുറുപ്പിന് ധൂളീചിത്രപുരസ്കാരം, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ.മാധവന്‍കുട്ടി നമ്പ്യാര്ക്ക്് ആയുര്‍വേദാചാര്യ പുരസ്കാരം, അണ്ടലാടി പരമേശ്വരന് നമ്പൂതിരിപ്പാടിന് ചിത്രകലാ പുരസ്കാരം, ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്രപഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു.കൃഷ്ണകുമാറിന് ചിത്രകലാപുരസ്കാരം, തോല്‍പ്പാവക്കൂത്ത് കലാകാരന് കലാശ്രീ രാമചന്ദ്രപ്പുലവര്ക്ക്്് ഞാങ്ങാട്ടിരി പരമേശ്വരകുറുപ്പ് സ്മാരകപുരസ്കാരം, സോപാന സംഗീതജ്ഞന് അമ്പലപ്പുഴ വിജയകുമാറിന് യുവ പ്രതിഭയ്ക്കുള്ള കാട്ടകാമ്പാല്‍ ശങ്കരക്കുറുപ്പ്് സ്മാരകപുരസ്കാരം എന്നിവ ലഭിച്ചു. കല്ലാറ്റ് മണികണ്ഠന്, മുരളീധരന് പന്നിശേരി, സുരേഷ്കുറുപ്പ്് കല്ലാറ്റ്്, ജിതിന് കണിമംഗലം എന്നിവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: