തൃശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടന്നു വരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രത്തിന്റെ പ്രദര്‍ശനം വര്‍ണോന്മീലനം ഇന്നു സമാപിക്കും.വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചിത്ര പ്രദര്‍ശനം നടത്തിയതിന്റെ കടം എങ്ങനെ തീര്‍ക്കുമെന്ന ആശങ്കയിലാണ് ചിത്രകാരനായ സരണ്‍സ് ഗുരുവായൂര്‍.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചിത്രമെന്ന റിക്കാര്‍ഡ് ലക്ഷ്യമിടുന്ന ചിത്രം കാണാന്‍ നിരവധി പേരാണ് എത്തിയത്.അറുപതടിയോളം ഉയരവും 34 അടി വീതിയും രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയുമുള്ള ഈ ചിത്രം സൂക്ഷിക്കുന്നതും ഏറെ പ്രയാസകരമാണ്.ഇതിനും പുറമേ പ്രദര്‍ശനം നടത്തിയതിന്റെ ഭീമമായ വാടക കൊച്ചിന് ദേവസ്വം ബോര്‍ഡ് ഓഫീസിലടയ്ക്കാനും വഴിയില്ലാതായിരിക്കയാണ്.
കൂടാതെ പ്രദര്‍ശനത്തിന്റെ പേരില്‍ കോര്പറേഷന് ടാക്സും ഏര്‍പ്പെടുത്തിയതോടെ ലോക റിക്കാര്‍ഡ് ലക്ഷ്യമിട്ട് ചിത്രം വരച്ച താന്‍ കടക്കെണിയില്‍ മുങ്ങിയിരിക്കയാണെന്ന് സരണ്‍സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.ചിത്രം അമ്പതു ലക്ഷം രൂപയ്ക്ക് ചിലര്‍ ചോദിച്ചിട്ടുണ്ടെങ്കിലും ലിംക ബുക് ഓഫ് റിക്കാര്‍ഡ്,ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, ഗിന്നസ് റിക്കാര്‍ഡ്, അമേരിക്കയുടെ ഗോള്‍ഡന്‍ ബുക്ക ്ഓഫ് റിക്കാര്‍ഡ് എന്നിവക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.പ്രദര്‍ശനം നടത്തുന്നതിന്മൂന്നു ലക്ഷത്തിലധികം രൂപ വാടകയിനത്തില്‍ അടയ്ക്കണമെന്നാണ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
കോര്‍പറേഷനോട് ടാക്സ് ഒഴിവാക്കാനഭ്യര്ഥിച്ചിട്ടും പണമടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സരണ്‍സ് പറഞ്ഞു. അനൂപ് കുമാര്‍ കെ, കെ.എസ്.ശരത്ലാല്, പി.ഷാമോന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: