പാലാ: വള്ളച്ചിറ-ഇടനാട് റോഡ് നിര്‍മ്മാണത്തിലെ അപാകതയില്‍ ബിജെപി കരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. വള്ളിച്ചിറയിലെ കുന്നിന്റെയും ഇടനാട് സ്‌കൂളിനു സമീപത്തെ കയറ്റവും കുറയ്‌ക്കണമെന്ന ആവശ്യം നടപ്പായില്ലെന്നും കമ്മറ്റി ആരോപിച്ചു. ഉപറോഡുകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് കയറുവാന്‍ സാധിക്കാത്തവിധം റോഡ് ഉയര്‍ന്നു നില്‍ക്കുന്നതും വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിച്ചതിലും പ്രതിഷേധം ശക്തമാണ്.
നിര്‍മ്മാണം സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത്ത് വള്ളായില്‍ അറിയിച്ചു. ജന. സെക്രട്ടറി പ്രവീണ്‍ കാക്കൊമ്പില്‍, പ്രഭാകരന്‍ നായര്‍, വിശ്വനാതന്‍ ഇളയിടത്ത്, രജ്ഞിത്ത് ആര്‍., സലിതുരുത്തിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
















