കോട്ടയം: സൗമ്യവധക്കേസില്‍ കോടതിയുടെ നിഗമനങ്ങള്‍ തിരുത്താന്‍ റിവ്യു ഹര്‍ജിക്ക് അവില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. റിവ്യുഹര്‍ജി നല്‍കി പ്രതിക്ക് നല്‍കിയ ശിക്ഷ മാറ്റിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് പത്രക്കുറുപ്പില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിവ്യൂ ഹര്‍ജിയില്‍ പരിഗണിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അറിയാത്തതുകൊണ്ടാണോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണോ ഈ പ്രസ്താവനയെന്ന് തോമസ് ആരാഞ്ഞു.റിക്കാര്‍ഡുകളില്‍ വരുന്ന പ്രകടമായ തെറ്റുകള്‍തിരുത്താന്‍ മാത്രമേ റിവ്യൂ ഹര്‍ജിക്കാവൂ.
അത് ആപ്പില്‍ ഫയല്‍ ചെയ്യുന്നതുപോലല്ല. അതുമൂലം മാറ്റം വരുത്തേണ്ട കാര്യങ്ങളിലും പരിമിതി ഉണ്ടാവും. ഗോവിന്ദചാമി സൗമ്യ യെ ട്രെയിനില്‍നിന്ന് തള്ളിയിടുന്നതിന് തെളിവില്ലെന്ന കോടതിനിഗമനം തിരുത്താന്‍ റിവ്യൂഹര്‍ജിക്കാവില്ല.
ശിക്ഷ വധശിക്ഷയാക്കാനും കഴിയില്ല. സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്‌ക്കാനുള്ള വിഫലശ്രമമാണ് മന്ത്രിസഭാംഗങ്ങള്‍ കാട്ടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















