തൃശൂര്‍: കശ്മീരിലെ ഉറിയില്‍ തീവ്രവാദി ആക്രമണത്തില്‍ ബലിദാനികളായ ജവാന്മാര്ക്ക് പൂര്‍വ്വ സൈനിക് സേവാപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രദ്ധാഞ്ജലി ബിഎംഎസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ.സികെ.സജിനാരായണന്‍ ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് മുഖ്യപ്രഭാഷണം നടത്തി.
പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ ദാസന് അദ്ധ്യക്ഷത വഹിച്ചു.ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി ശ്രീനിവാസന്,പ്രാന്ത കാര്യകാരി അംഗം വികെ വിശ്വനാഥന്,ക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് പി ആര്.ഉണ്ണി.മേജര്‍ സുരേന്ദ്രന്,സുബൈദാര്‍ മേജര്‍ കെഎം.രാജു,ടോണി ചാക്കോള,പൂര്‍വ്വ സൈനിക് സേവാപരിഷത്ത് ജില്ലാ സെക്രട്ടറി ഗിരിജന്‍,ബിഎംഎസ് ജില്ലാപ്രസിഡന്റ് എസി.കൃഷ്ണ്.കെവി.രാജേഷ്,അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: