തൃശൂര്‍: എഐവൈഎഫിന്റെ ജില്ലാ സമ്മേളനം നാളെ തുടങ്ങും. സി.പി.എമ്മുമായുള്ള ഭിന്നത മൂര്‍ഛിപ്പിച്ച് അതിരപ്പിള്ളി സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയാകും. അതിരപ്പിള്ളിയുടെ കാര്യത്തില്‍ രണ്ടുപാര്‍ട്ടികളും രണ്ടഭിപ്രായത്തിലാണ്.ആനുകാലിക-പാരിസ്ഥിതിക വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമ്മേളനത്തില്‍ പതിവിന് വിരുദ്ധമായി സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി. സമ്മേളന വേദിയില്‍ത്തന്നെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകുമെന്ന ഭയത്തെ തുടര്‍ന്നാണിത്. ജില്ലയില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക് നീങ്ങുന്നതായാണ് സൂചന. എഐവൈഎഫ് സമ്മേളനം പോരിന് രൂക്ഷത കൂട്ടും.
പീച്ചി വനമേഖലയിലെ അനധികൃത ക്വാറി പ്രവര്‍ത്തനം, സിപിഎം വിട്ടവര്‍ക്ക് സിപിഐയില്‍ അംഗത്വം നല്കല് തുടങ്ങിയ പ്രശ്നങ്ങളില്‍ ഇരുപാര്‍ട്ടികളും ഏറെ അകല്‍ച്ചയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: