വൈക്കം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള പോസ്റ്റോഫീസിന് സമീപത്തെ വിവാദകടമുറി ഒഴിപ്പിക്കാന്‍ ട്രൈബൂണല്‍ വിധിയായതായി നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അറിയിച്ചു. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് അനധികൃതമായി കൈവശപ്പെടുത്തി നിര്‍മ്മാണങ്ങള്‍ നടത്തിയ കടമുറിയാണ് പൊളിച്ച്മാറ്റാന്‍ ഉത്തരവായത്. മുറി പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. നഗരസഭ കടയുടെ ലൈസന്‍സ് നിരോധിക്കുകയും, നിര്‍മ്മാണം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കടയുടമ നല്‍കിയ പരാതിയിലാണ് കോടതി കടമുറി പൊളിച്ചുമാറ്റാനും, പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചത്.
















