മുംബൈ: അമിതാഭ് ബച്ചനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പരിഹാസം ചൊരിഞ്ഞ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനു ബച്ചന്റെ മറുപടി. എന്തുകൊണ്ടും കട്ജുവിന്റെ അഭിപ്രായം നൂറു ശതമാനവും ശരിയാണ് തന്റെ തലയില്‍ ഒന്നുമില്ല. തന്റെ തല ശൂന്യമാണെന്നും ബച്ചന്‍ പറഞ്ഞു.തന്നേക്കാള്‍ സീനിയറായ കട്ജുവിനോട് വൈരാഗ്യമൊന്നുമില്ല എന്നും ബച്ചന്‍ പറഞ്ഞു.
‘പിങ്ക്’ സിനിമയിലെ ബച്ചന്റെ ശ്രദ്ധേയവേഷത്തെ മാധ്യമങ്ങളും ആരാധകരും പ്രശംസിക്കുന്നതിനിടെയാണു കട്ജു പതിവുപോലെ ‘വേറിട്ട’ അഭിപ്രായം തൊടുത്തത്. തലയ്‌ക്കകത്ത് ഒന്നുമില്ലാത്ത ആളാണ് അമിതാഭ് ബച്ചന്‍.
ബച്ചനെ മാധ്യമങ്ങളും പുകഴ്‌ത്തുന്നത് കാണുമ്പോള്‍ അവരുടെ തലയ്‌ക്കകത്തും ആള്‍താമസമില്ലേയെന്ന് താന്‍ സംശയിച്ചു പോകുന്നതായും കട്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.മാധ്യമപ്രവര്‍ത്തകരെയും കട്ജു വെറുതെവിട്ടില്ല. ബച്ചനെ വാഴ്‌ത്തുന്ന അവരുടെ തലയിലും ഒന്നുമില്ല കട്ജു പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: