മലപ്പുറം: നഗരസഭയിലെ താമരക്കുഴി വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പ്ലാസ്റ്റിക് വേണ്ട, ആരോഗ്യം മതി ക്യാമ്പയിന് ഒക്ടോബറില്‍ ആരംഭിക്കും. ബോധവല്‍ക്കരണത്തിനു പുറമേ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനും പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിച്ച് കൊണ്ടുപോകുന്നതുമാണ് പദ്ധതി. ക്യാമ്പയിന്റെ ഭാഗമായി വാര്‍ഡിലെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്യും. ഒഴിവാക്കിയ പ്ലാസ്റ്റിക് സഞ്ചികള്‍ ശേഖരിക്കാന്‍ ഓരോ വീട്ടുകാര്‍ക്കും പ്ലാസ്റ്റിക് ബക്കറ്റുകള്‍ സൗജന്യമായി നല്‍കും. ക്യാമ്പയിന്റെ ലോഗോ പ്രകാശനം നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച്.ജമീല ടീച്ചര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍ സി.എ.റസാഖ്, അക്ഷയ മാനേജര്‍ സി.എച്ച്.അബ്ദുസ്സമദ്, അബ്ദുല്‍ ഖാദര്‍ കരടിക്കല്‍, പി.ടി.അക്മല്‍ ബാബു, എഡിഎസ് പ്രസിഡന്റ് ഇ.കെ.രഞ്ജിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: