കോട്ടയം: ഭാരതീയ ജനത യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ ജീവന്റെ തുടിപ്പിനായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദീനദയാല്‍ ഉപാദ്ധ്യായുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായും ഈ മാസം 23, 24, 25 തീയതികളില്‍ കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പ്രചരണാര്‍ത്ഥവും യുവമോര്‍ച്ച നടത്തിയ രക്തദാന ക്യാമ്പ് ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. തീവ്രവാദികളും വിഘടനവാദികളും രാജ്യത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ യുവാക്കള്‍ ദേശീയ ബോധമുള്ളവരായും സേവന തല്‍പ്പരരായി കടന്നുവരുവാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ പ്രചോദനമാകട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, വൈശാഖ്, ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് ബിനു.ആ ര്‍.വാര്യര്‍, സംസ്ഥാന സമിതിയംഗം വിനയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണുപ്രസാദ്, ജയകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ ശറത്ത് കുമാര്‍, രാഹുല്‍ രവികുമാര്‍, സോബിന്‍ലാല്‍, ജില്ലാ ട്രഷറര്‍ സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
















