കോട്ടയം: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കോട്ടയം ഓഫീസില്‍ വിശ്വകര്‍മ്മദിനം ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ കോട്ടയം നഗരസഭാധ്യക്ഷ പി.ആര്‍. സോന ഉദ്ഘാടനം ചെയ്തു. അസ്സി. പി.എഫ്.കമ്മീഷണര്‍ പി.ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു.
കുറവിലങ്ങാട്: വിശ്വകര്‍മ്മസഭ മീനച്ചില്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മജയന്തിയോടനുബന്ധിച്ചു കുറവിലങ്ങാട് ടൗണില്‍ റാലിയും സമ്മേളനവുംസംഘടിപ്പിച്ചു.സമ്മേളനം മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അനില്‍ ആറുകാക്കല്‍ അധ്യക്ഷനായി. വിദ്യാഭ്യസ അവര്‍ഡുകള്‍ മോന്‍സ്‌ജോസഫ് എംഎല്‍എ വിതരണം ചെയ്തു.
ചങ്ങനാശേരി: അഖിലകേരള വിശ്വകര്‍മ്മ മഹാസഭ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ ഗോപികൊട്ടാടിമാക്കല്‍ ഉദ്ഘാടനംചെയ്തു.വിശ്വകര്‍മ്മ സ്തുതിഗീതാലാപനവും പൊതുസമ്മേളനവും നടന്നു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ ഗോപികൊട്ടാടിമാക്കല്‍ അധ്യക്ഷത വഹിച്ചു.
















