കല്‍പ്പറ്റ : വയനാട്ടില്‍ ഭൂഗര്‍ഭ ജലവിതാനം താഴുന്നതും കാലാവസ്ഥയിലുണ്ടായ മാറ്റമാണ് സൂചിപ്പിക്കുന്നത്. ജലക്ഷാമം കൊണ്ട് വയനാട് ഊഷരമാകുമെന്ന മുന്നറിയിപ്പ് കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് മാനേജ്മെന്റ്(സി.ഡബഌു.ആര്.എം.) നടത്തിയ പഠന റിപ്പോര്‍ട്ടിലുണ്ട്. ജല ലഭ്യതയോടൊപ്പം തന്നെ ജലമലിനീകരണവും പ്രധാന വിഷയമാണ്. ഭൂഗര്‍ഭ ജലവിതാനത്തിന്റെ അളവിലുണ്ടായ താഴ്ചയാണ് വയനാട് നേരിടുന്ന പ്രധാന പ്രശ്നമെന്ന് സി.ഡബഌു.ആര്.എം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മണ്ണിടിച്ചിലും കരിങ്കല്‍ ക്വാറികളുടെ വ്യാപനവും മണല്‍ ഖനനവുമാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്ന് സി.ഡബഌു.ആര്.എമ്മിലെ ശാസ്ത്രജ്ഞന് ഡോ. ഇ.ജെ. ജോസഫ് പറയുന്നു. കരിങ്കല്‍ ഖനനം പശ്ചിമഘട്ടത്തിലെ ജീവജാലങ്ങള്‍ക്കും ജലത്തിനും ദോഷകരമാണ്. കഴിഞ്ഞ 15 വര്‍ഷമായി വയനാട് വരള്‍ച്ചാബാധിതമാണ്. സമാന ഭൂപ്രകൃതിയുള്ള ഇടുക്കിയേക്കാളും വരള്‍ച്ചാബാധിതമാണ് വയനാട്. നേരത്തെ വയനാട് ജില്ലയില്‍ 3500 മില്ലീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍, 1985 മുതല്‍ 2015 വരെയുള്ള 30 വര്‍ഷത്തെ ശരാശരിയനുസരിച്ച് വയനാട്ടില്‍ ലഭിക്കുന്നത് 3253 മില്ലീ മീറ്റര്‍ മഴയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം ഒഴിച്ച് എല്ലാ വര്‍ഷവും വയനാട്ടില്‍ മഴ കുറവാണ്. പ്രകൃതിദത്തമായ രീതിയില്‍ ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജ് നടത്തുന്നത് വനങ്ങളും നെല്‍വയലുകളുമാണ്. ഒരു ഏക്കര്‍ നെല്‍വയല്‍ കൃഷി ചെയ്താലും ഇല്ലെങ്കിലും ചുറ്റുപാടും ആറുമുതല്‍ എട്ടു മീറ്റര്‍ വരെ ജലം മണ്ണിനടിയിലേക്ക് റീചാര്‍ജ് ചെയ്യുന്നു. 3057 ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്ന വയനാട്ടില്‍ ഇന്നത് 1148 ഹെക്ടറായി ചുരുങ്ങി. കാടുകളുടെയും നെല്‍വയലുകളുടെയും നാശമാണ് വയനാട്ടില്‍ ഭൂഗര്‍ഭജല നിരപ്പ് കുറയാന്‍ കാരണം. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൃഷിക്കാരെയാണ്. വരള്‍ച്ച, ചെടികളുടെ വാട്ടം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, കാലം തെറ്റിയെത്തുന്ന മഴ, മണ്‍സൂണിലുണ്ടാവുന്ന മാറ്റം, വിളനാശം എന്നിവയെല്ലാം കാലാവസ്ഥ വ്യതിയാനത്തിന്റെ സൃഷ്ടികളാണ്. കാപ്പി പോലുള്ള വിളകളില്‍ നേരത്തെ മൂപ്പെത്തുന്നതും വളര്‍ച്ച മുരടിക്കുന്നതും പരാഗണത്തിലുണ്ടാവുന്ന കുറവും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും അളവും കുറയുന്നതുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വയനാട്ടിലെ മീനങ്ങാടി മാതൃക കാണിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയാണെന്നും ഡോ. ജോസഫ് പറയുന്നു.
കനത്ത മഴയുടെ ശക്തിയില്‍നിന്ന് മണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കാനായി പ്രകൃതി സൃഷ്ടിച്ചിട്ടുള്ള സസ്യാവരണമാണ് ഉഷ്ണമേഖലാ മഴക്കാടുകള്‍. ഭൂഗര്‍ഭജല പരിപോഷണം നടത്താനും മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിനെ സംരക്ഷിക്കാനും പ്രകൃതിയൊരുക്കിയ കവചമായിരുന്നു ഇവ. മഴക്കാടുകള്‍ ജൈവ സമ്പന്നമായിരുന്നു. മണ്ണിനടിയില്‍ വിവിധ ജാതി ജീവജാലങ്ങളുണ്ട്. ഇവയോരോന്നിനും മണ്ണിനിടിയിലെ ജലസംരക്ഷണത്തിന് അവരുടേതായ പങ്കുകളുണ്ട്. 1940നും 1970നും ഇടയില്‍ 75 ശതമാനം വനങ്ങളുടെ നാശം കേരളത്തില്‍ സംഭവിച്ചു. 40 വര്‍ഷത്തിനിടെ കേരളത്തിലെ 76 ശതമാനം നെല്‍വയലുകള്‍ തരിശാക്കിയിടുകയോ കാര്‍ഷികേതര ആവശ്യത്തിനായി പരിവര്‍ത്തനം ചെയ്യപ്പെടുയോ ചെയ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കൃഷിക്കാരെയാണ്. കാപ്പി പോലുള്ള വിളകളില്‍ നേരത്തെ മൂപ്പെത്തുന്നതും വളര്‍ച്ച മുരടിക്കുന്നതും പരാഗണത്തിലുണ്ടാവുന്ന കുറവും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും അളവും കുറയുന്നതുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം മീനങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കാനുദേശിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയാണെന്നും ഇ.ജെ. ജോസഫ് അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: