രമേഷ്
കൊടകര : വൃക്കരോഗം ബാധിച്ച നിര്‍ധനയുവാവ് ശസ്ത്രക്രിയക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടി ശൂനിപറമ്പില് വിശ്വംഭരന്റെ മകന് 29 വയസുള്ള രമേഷാണ് സുമനസുകളുടെ സഹായത്തിനായി കൈനീട്ടുന്നത്. മൂന്നുവര്‍ഷം മുമ്പാണ് രമേഷിന് വൃക്കരോഗം ബാധിച്ചത്.
ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാണ് ഇപ്പോള്‍ ഈ യുവാവിന്റെ ജീവന് നിലനിര്‍ത്തുന്നത്. എത്രയും വേഗം വൃക്കമാറ്റിവെക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അമ്മ സുലോചന വൃക്ക നല്കാന് തയ്യാറാണെങ്കിലും ഭാരിച്ച ശസ്ത്രക്രിയ ചിലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് ആവുന്നില്ല. രമേഷിന്റെ ജീവന് രക്ഷിക്കാനായി നാട്ടുകാരും ജനപ്രതിനിധികളും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ് പി.സി.സുബ്രന്റെ അധ്യക്ഷതയില്‍ മോനൊടി ഗ്രാമമന്ദിരത്തില്‍ യോഗം ചേര്‍ന്ന് ചികിത്സ സഹായ നിധിക്ക് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യരക്ഷാധികാരിയും സി.എന്‍.ജയദേവന് എം.പി., പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്, മനുഷ്യാവകാശസംരക്ഷണകേന്ദ്രം സംസ്ഥാന ജന.സെക്രട്ടറി ജോയ് കൈതാരത്ത് എന്നിവര്‍ രക്ഷാധികാരികളും പഞ്ചായത്തംഗങ്ങളായ സുഭാഷിണി സന്തോഷ് ചെയര്‍പേഴ്സനും പി.എസ്.അംബുജാക്ഷന് കണ്‍വീനറുമായാണ് രമേഷ് ചികിത്സ സഹായ നിധി രൂപവല്‍ക്കരിച്ചിട്ടുള്ളത്.
രമേഷ് ചികിത്സ സഹായ നിധി, അക്കൗണ്ട് നമ്പര്‍ 0803053000001477, ഐ.എഫ്.സി. കോഡ് -എസ്.ഐ.ബി.എല്‍.0000803,സൗത്ത് ഇന്ത്യന്‍ ബാങ്ക് , കോടാലി ശാഖയിലേക്ക് സഹായങ്ങള്‍ എത്തിക്കാവുന്നതാണ്. ഫോണ്‍: 9745183055
പ്രതികരിക്കാൻ ഇവിടെ എഴുതുക: