മൂര്‍ക്കനാട്: വളാഞ്ചേരി റൂട്ടില്‍ മൂര്‍ക്കനാട് വടക്കുംപുറത്തു വന്നു തിരിച്ചു പോകുന്ന സ്വകാര്യ ബസ്സ് സര്‍വീസുകള്‍ വളപുരത്തേക്കു നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. കാലങ്ങളായി പത്തിലധികം സര്‍വീസുകളാണ് മൂര്‍ക്കനാട് വടക്കുംപുറത്ത് വന്നു തിരിച്ചു പോകുന്നത്. ഈ ട്രിപ്പുകള്‍ വളപുരത്തേക്ക് നീട്ടുക വഴി പുലാമന്തോള്‍ ചെമ്മലശ്ശേരി ഭാഗങ്ങളിലുള്ള യാത്രികര്‍ക്ക് തിരൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങളിലേക്കും മൂര്‍ക്കനാട് എടപ്പലം ഭാഗങ്ങളില്നിന്നുള്ളവര്ക്കു മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ ഭാഗങ്ങളിലേക്കും എളുപ്പമെത്തില് എത്തിച്ചേരാനാകും. നിര്‍ദിഷ്ട പാലോളി കുളമ്പ് വളപുരം പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വളപുരം വഴികൂടുതല്‍ ബസ്സ് സര്‍വീസ് നടത്താന്‍ സാധിക്കും. പക്ഷേ അതിനിനിയും കാത്തിരിക്കണം. ഇപ്പോള്‍ വടക്കുംപുറത്തു വന്നു തിരിച്ചു പോകുന്ന ബസ്സ് സര്‍വീസുകള്‍ രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള വളപുരത്തേക്കു കൂടി നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: