ചാലക്കുടി: ഫയര്‍മാന്റെ സാഹസികത നാല്പത്തടി താഴ്ചയില്‍ ഏഴടിയോളം വെള്ളമുള്ള കിണറില്‍ വീണ മധ്യവയ്സകനെ രക്ഷപ്പെടുത്തി.ഫയര്മാന് രജ്ജുവാണ് കിണറ്റില്‍ വീണ കൊരട്ടി കുലയിടം ചെറിയേടത്ത് പറമ്പില്‍ അബ്ദുള്‍ റഹിമാനെ രക്ഷിച്ചത്..ആള്‍മറയുള്ള കിണറിന്റെ മുകളിലുള്ള ഗ്രീല്‍ പെയിന്റ് ചെയ്യുന്നതിനിടയില്‍ ഗ്രീലൊടിഞ്ഞ് കിണറിലേക്ക് വീഴുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കാലില്‍ സ്റ്റീല്‍ റാഡ് ഇടിരിക്കുന്ന അബ്ദുള്‍ റഹിമാന്‍ കിണറില്‍ വിണ് അനങ്ങുവാന്‍ സാധിക്കാതെ വരികയായിരുന്നു.അതി സാഹസികമായാണ് ഏഴടിയിലധികം വെള്ളമുള്ള കിണറില്‍ ഇറങ്ങി നാല്പ്പതടിയോളം ഉയരത്തിലേക്ക് രജ്ജു ആളെ രക്ഷപ്പെടുത്തി മുകളിലെത്തിച്ചത്.പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്റ്റേഷന് ചാര്‍ജ്ജ് ടി.പ്രതാപ് കുമാര്‍,ഫയര്മാന്മാരായ സന്തോഷ് കുമാര്‍ പി.എസ്,കെ.അരുണ്‍രാജ്,കെ.രജ്ജിത്,കെ.വൈ.ജോര്‍ജ്ജ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: