പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്. ലൂസിഫര്‍ എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാലാണ് ലൂസിഫറാകുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമയാണിത്. മുരളി ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു.
അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ സ്വപ്നമായിരുന്നു ‘ലൂസിഫര്‍’ എന്ന സിനിമ. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകുന്നതിന് മുമ്പ് രാജേഷ് പിള്ള മരണത്തിന് കീഴടങ്ങി. അടുത്ത വര്‍ഷം ലൂസിഫര്‍ ആരംഭിക്കാനാണ് പദ്ധതി.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ഇത്. ഒരേസമയം മോഹന്‍ലാലിന്റെ താരപരിവേഷവും അഭിനയപാടവവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: