വഴിത്തല: ഡ്രൈഡേയോടനുബന്ധിച്ച് കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ തൊടുപുഴ റേഞ്ചിലെ ഗ്രൂപ്പ് 9 റ്റി എസ് നമ്പര്‍ 64/14-17 കണ്ണാടികണ്ടം കള്ളുഷാപ്പില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് കള്ള് വില്‍പ്പന നടത്തിയ കുറ്റത്തിന് രണ്ട് ലൈസന്‍സികളുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷിബു മാത്യു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എം ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത് കുമാര്‍, അനൂപ്, സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
















